ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രം രാജ്യത്തെ തകർക്കുന്നു: രാഹുൽ ഗാന്ധി

single-img
15 October 2022

ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രം രാജ്യത്തെ തകർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആർഎസ്‌എസിന്റെയും ആശയങ്ങൾ രാജ്യത്തെ തകർക്കുന്നുവെന്ന് ആയിരക്കണക്കിന് ആളുകൾക്ക് തോന്നുന്നതിനാലാണ് ഞങ്ങൾ ഈ യാത്രയ്ക്ക് ‘ഭാരത് ജോഡോ യാത്ര’ എന്ന് പേരിട്ടത്. കർണാടകയിലെ ബല്ലാരിയിൽ നടന്ന റാലിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു,

കന്യാകുമാരിയിൽ നിന്ന് സെപ്റ്റംബർ 7 ന് ആരംഭിച്ച 3,570 കിലോമീറ്റർ ഭാരത് ജോഡോ യാത്ര ആയിരം കിലോമീറ്റര്‍ പിന്നിട്ടു. ഇന്ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ മൂന്ന് ലക്ഷം പ്രവര്‍ത്തകര്‍ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും ഒരുമിച്ചുള്ള ബനറുകളും യാത്ര കടന്നുപോകുന്ന വീഥികളിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ആറ് മാസം മാത്രമുള്ളപ്പോള്‍ ഭാരത് ജോഡോ യാത്രിലൂടെ കര്‍ണാടകയില്‍ വലിയ സ്വപ്നങ്ങളാണ് കോണ്‍ഗ്രസ് കാണുന്നത്

യാത്രയിൽ ഇതാദ്യമായി കോൺ​ഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന മഹാറാലിയും പൊതു സമ്മേളനവും ഇന്നു നടക്കും. ഇന്ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ മൂന്ന് ലക്ഷം പ്രവര്‍ത്തകര്‍ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 21 ദിവസമാണ് ഭാരത് ജോഡോ യാത്ര കർണാ‌ടത്തിലുള്ളത്. അതിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് മഹാറാലി.