പരിപാടിയിൽ ഏതെങ്കിലും കോൺഗ്രസ് നായ പ്രവേശിച്ചാൽ അവരെ കുഴിച്ചമൂടും; അധിക്ഷേപവുമായി ശിവസേന എംഎൽഎ

18 September 2024

കോൺഗ്രസിനെതിരെ അധിക്ഷേപ പരാമർശവുമായി മഹാരാഷ്ട്രയിലെ ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗെയ്ക്വാദ്. കോൺഗ്രസിനെ നായയോട് ഉപമിച്ച അദ്ദേഹം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ചടങ്ങിലേക്ക് പ്രവേശിക്കുന്ന കോൺഗ്രസ് നായകളെ കുഴിച്ചുമൂടുമെന്നാണ് പറഞ്ഞത് .
‘ ഈ പരിപാടിയിൽ ഏതെങ്കിലും കോൺഗ്രസ് നായ പ്രവേശിച്ചാൽ അവരെ കുഴിച്ചമൂടും’, സഞ്ജയ് ഗെയ്ക്വാദ് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശത്തിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയുടെ നാവ് അറുക്കുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന വാഗ്ദാനവുമായി ഗെയ്ക്വാദ് രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ സംവരണ പരാമർശത്തിനെതിരെയായിരുന്നു ഗെയ്ക്വാദിന്റെ ഈ പാരിതോഷിക വാഗ്ദാനം.