ബിജെപി അധികാരത്തില്‍ വന്നാൽ മുസ്ലീം സംവരണം എടുത്തുകളയും; ആവര്‍ത്തിച്ച് അമിത് ഷാ

single-img
9 May 2024

ഇത്തവണ ബിജെപി അധികാരത്തില്‍ വന്നാൽ മുസ്ലീം സംവരണം എടുത്തുകളയുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആനുകൂല്യങ്ങള്‍ പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളും ഒബിസിക്കും അധികമായി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. തെലങ്കാനയില്‍ ഇപ്പോഴുള്ള നാല് ശതമാനം മുസ്ലീം സംവരണ ആനുകൂല്യം നീക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദാനി- അംബാനി പരാമര്‍ശത്തില്‍ മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പകുതി ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ വിദ്വേഷ പ്രസംഗങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളുമായി കളം നിറയുകയാണ് ബിജെപി ദേശീയ നേതാക്കള്‍.

രാമരാജ്യം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുറാലികളില്‍ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, തെലങ്കാനയില്‍ മുസ്ലീം സംവരണം ഉയര്‍ത്തിയായിരുന്നു അമിത് ഷായുടെ പ്രസംഗം.