സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കില്‍ രാജ്യം ഇപ്പോള്‍ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു: പ്രധാനമന്ത്രി

single-img
18 May 2024

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവർ ദാരിദ്ര്യത്തിൽ കഴിയണമെന്നതാണ് കോൺഗ്രസിൻ്റെ നയമെന്നും എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ത്യക്കാരുടെ കഴിവുകളില്‍ വിശ്വാസമില്ലാത്ത സർക്കാർ ഒരു കാലത്ത് രാജ്യം ഭരിച്ചിരുന്നു. സ്വന്തം രാജ്യത്തെ ആളുകളെ അവർ മടിയന്മാരെന്ന് മുദ്രകുത്തി ചെങ്കോട്ടയില്‍ നിന്ന് ഉറക്കെ വിളിച്ച്‌ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.ഒരിക്കലും സ്വന്തം രാജ്യത്തെ ആളുകളെ തള്ളി പറയാൻ ഒരു പ്രധാനമന്ത്രിക്കും സാധിക്കില്ല. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കില്‍ രാജ്യം ഇപ്പോള്‍ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിലെ മുംബൈയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂർത്തീകരിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ താൻ നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂർത്തീകരിക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.