അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ദൈവം പറഞ്ഞാലേ മത്സരരംഗത്തുനിന്നും പിന്മാറു: ജോ ബൈഡൻ

single-img
6 July 2024

ദൈവം പറഞ്ഞാൽ മാത്രമേ ഇത്തവണ താൻ മത്സരരംഗത്തുനിന്നു പിന്മാറുകയുള്ളുവെന്നു വ്യക്‌തമാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുള്ള മാധ്യമ വാദത്തെ ബൈഡൻ തള്ളി. കഴിഞ്ഞയാഴ്‌ച അറ്റ്ലാന്റയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്‌ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള ടിവി സംവാദത്തിൽ ബൈഡൻ നടത്തിയതു മോശം പ്രകടനമാണെന്ന വിലയിരുത്തൽ വന്നിരുന്നു.

അതിനു ശേഷം ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിൽനിന്ന് ബൈഡൻ പിന്മാറണമെന്നു പാർട്ടി അണികളും നേതാക്കളും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ജനങ്ങൾ ഉറ്റുനോക്കിയിരുന്ന ആദ്യത്തെ ചാനൽ സംവാദം പരാജയപ്പെട്ടത് ബൈഡനെയും ഡെമോക്രാറ്റുകളെയും ഭീതിപ്പെടുത്തുന്നുണ്ട്. ആ ക്ഷീണംമറികടക്കാൻ ധാരാളം അഭിമുഖ പരമ്പരകളാണു ബൈഡനുവേണ്ടി ഡെമോക്രാറ്റ് പാർട്ടി ഒരുക്കിയിരിക്കുന്നത്.

തനിക്കെതിരെ സ്വന്തം പാർട്ടിയിൽ ഉയർന്നുവരുന്ന എതിർപ്പ് ഇല്ലാതാക്കാൻകുടിയാണ് എബിസി ന്യൂസിൻ്റെ 22 മിനിറ്റ് ദൈർഘ്യം വരുന്ന അഭിമുഖത്തിലൂടെ ബൈഡൻ ക്യാംപ് ശ്രമിക്കുന്നത്.