ഇത്തവണ തെരഞ്ഞെടുപ്പിൽ തോറ്റാൽ വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല: ഡൊണാൾഡ് ട്രംപ്
23 September 2024
നവംബറിലെ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനോട് തോറ്റാൽ താൻ വീണ്ടും വൈറ്റ് ഹൗസിലേക്ക് മത്സരിക്കില്ലെന്ന് യുഎസ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച ടിവി ഷോ ഫുൾ മെഷറിലെ അഭിമുഖത്തിൽ, 2028 പ്രചാരണം നടക്കുമോ എന്ന് ട്രംപിനോട് ചോദിച്ചപ്പോൾ,
“ഇല്ല, ഞാനില്ല. ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിൽ താൻ ശുഭാപ്തിവിശ്വാസം പുലർത്തുന്നു”വെന്ന് മറുപടി നൽകി . ഒക്ടോബർ 23 ന് ഡെമോക്രാറ്റ് ഒരു ഷോഡൗണിനുള്ള ക്ഷണം സ്വീകരിച്ചതായി CNN പ്രഖ്യാപിച്ചതിന് ശേഷം, ഹാരിസുമായുള്ള മറ്റൊരു പ്രസിഡൻഷ്യൽ ഡിബേറ്റിൽ പങ്കെടുക്കുന്നില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു .