സിപിഎമ്മിലേക്ക് പോയാൽ എൻ്റെ ഗതി വരും; പി സരിന് മുന്നറിയിപ്പ് നൽകി പിവി അൻവർ

18 October 2024

പാലക്കാട് സീറ്റിനെ ചൊല്ലി കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തിലേക്ക് മാറിയ ഡോക്ടർ പി. സരിന് മുന്നറിയിപ്പുമായി പി.വി. അൻവർ എംഎൽഎ. സിപിഎമ്മിലേക്ക് പോയാൽ സരിന് തൻ്റെ ഗതി വരുമെന്നായിരുന്നു അൻവറിൻ്റെ മുന്നറിയിപ്പ്.
അതേസമയം, മണ്ഡലത്തിലെ ഡിഎംകെയുടെ സ്ഥാനാർഥിത്വം ബിജെപിയെ സഹായിക്കാനല്ലെന്നും ഇന്ത്യ മുന്നണി ഒരു പൊതുസ്ഥാനാർഥിയെ നിർത്തിയാൽ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നും പി.വി. അൻവർ പറഞ്ഞു.
പി സരിൻ നേരത്തെ ഡിഎംകെ സ്ഥാനാർഥിത്വം നിരസിച്ചിരുന്നു. പി. സരിനുമായി പി.വി. നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പാലക്കാട് സ്ഥാനാർഥിയാകണമെന്നാണ് സരിനോട് അൻവർ ആവശ്യപ്പെട്ടത്. പക്ഷെ സരിൻ ഈ ആവശ്യം നിരസിക്കുകയായിരുന്നു.