ആരെയെങ്കിലും ഈ വർഷം ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് അര്‍ഹിക്കുന്നു: കങ്കണ

single-img
24 October 2022

വിവാദം ഉയർത്തുന്ന പ്രസ്താവനകളിലൂടെ സ്ഥിരമായി വാര്‍ത്തകളില്‍ ഇടം നേടാറുള്ള ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റ് ആണ് ചര്‍ച്ചയായി മാറുന്നത്.

താൻ തന്റെ ബോളിവുഡ് സുഹൃത്തക്കളോട് പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണെന്ന് കങ്കണ പോസ്റ്റില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി പലപ്പോഴും എത്തുന്ന സേവ്യര്‍ എന്ന പ്രൊഫൈലിലെ ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

‘ഈ വര്‍ഷം ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് അര്‍ഹിക്കുന്നു’ എന്നാണ് പോസ്റ്റ്. ‘ഈ വര്‍ഷം അവസാനിക്കുമ്പോള്‍ എന്റെ ബോളിവുഡ് സുഹൃത്തുക്കളോട് ഇതുപോലെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് കങ്കണ കുറിച്ചത്.