കലാരംഗത്തുള്ള സഹോദരിമാരെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: മുകേഷ്
പവർ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും കലാരംഗത്തുള്ള സഹോദരിമാരെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നടനും എൽഎയുമായ മുകേഷ്. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് വരാൻ ഇടയില്ലെന്നും അങ്ങനെ വരികയാണെങ്കിൽ സിനിമ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമകളിൽ തനിക്ക് പറ്റിയ റോളുകൾ തന്നെ തേടി വരുകയാണ് ഉണ്ടായിട്ടുള്ളത്. അതെല്ലാം തന്നെ കഴിവിൻ്റെ അടിസ്ഥാനത്തിൽ. താനും കലാകുടുംബത്തിൽ നിന്നാണ് വന്നത്. തൻ്റെ സഹോദരിമാരും കലാകാരികളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള രഞ്ജിത്തിൻ്റെ വിഷയം പരിശോധിക്കട്ടെ. അദ്ദേഹം രാജിവെക്കണമെന്ന് താൻ പറയുന്നില്ല. പരാതിയുമായി തൻ്റെ മുന്നിൽ ആരും അടുത്ത കാലത്ത് വന്നിട്ടില്ല. കേസെടുത്ത് കഴിഞ്ഞ് പരാതി ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്ത് ചെയ്യുമെന്ന് മുകേഷ് ചോദിച്ചു.
നിലവിൽ പുറത്ത് വന്ന കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടുമെന്നാണ് കരുതുന്നത്. എന്തെങ്കിലും ഉണ്ടേൽ വ്യക്തത വരുത്തി അവസാനിപ്പിക്കേണ്ടതാണ്. എല്ലാ ദിവസവും ആരോപണങ്ങളാണെന്നും മുകേഷ് പറഞ്ഞു.