ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ തനിക്കൊരു കത്തെഴുതുകയോ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയോ ചെയ്യുക; അവരെ അകത്താക്കുന്നകാര്യം നോക്കുമെന്ന് ഡികെ ശിവകുമാർ

single-img
4 June 2023

സംസ്ഥാനത്തെ കർണാടകയിലെ കോൺ​ഗ്രസ് സർക്കാർ നടപ്പാക്കുന്ന ഫൈവ് ഗ്യാരണ്ടി പദ്ധതികളുടെ പേരില്‍ ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതി അറിയിച്ചാൽ മതിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.

ഉപമുഖ്യമന്ത്രി, വിദാന്‍ സൗധ എന്ന അഡ്രസില്‍ തനിക്ക് ഒരു കത്തെഴുതുകയോ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയോ ചെയ്താല്‍ മതി. അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം മണ്ഡലമായ കനകപുരയിലെ സാതന്നൂരിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നാലുള്ള അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ ജൂൺ രണ്ടിനാണ് സിദ്ധരാമയ്യ മന്ത്രിസഭ പാസാക്കിയത്.