ഇടതുമുന്നണി ജയിച്ചിരുന്നെങ്കിൽ വിഷമം ഉണ്ടാവുമായിരുന്നില്ല; ബിജെപി വിജയിച്ചത് വേദനിപ്പിച്ചു: കെ മുരളീധരൻ

4 June 2024

തൃശൂർ മണ്ഡലത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. താൻ ഇനിമുതൽ കോൺഗ്രസ് കമ്മിറ്റികളിൽ പങ്കെടുക്കില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
തൃശൂരിൽ ബി.ജെ.പി വിജയിച്ചത് വേദനിപ്പിച്ചു. എൽ.ഡി.എഫ് ജയിച്ചിരുന്നെങ്കിൽ വിഷമം ഉണ്ടാവുമായിരുന്നില്ല. കോൺഗ്രസിന്റെ ബൂത്ത് തല തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്നും മുരളീധരൻ പറഞ്ഞു.തൽകാലം പാർട്ടി പ്രവർത്തനത്തിലേക്കില്ല. വടകരയിൽ നിന്നാൽ ജയിക്കുമായിരുന്നു. തൃശൂരിൽ രാശി ശരിയല്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.