ബിജെപി ഉണ്ടെങ്കില്‍ വിശ്വാസമുണ്ട്, ബിജെപി ഉണ്ടെങ്കില്‍ വികസനമുണ്ട്, ബിജെപി ഉണ്ടെങ്കില്‍ നല്ല ഭാവിയുണ്ട്; മധ്യപ്രദേശിൽ പ്രധാനമന്ത്രി

single-img
5 November 2023

ഉടൻ നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിയോനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി. ഈ റാലിയിൽ ഉൾപ്പെടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ബിജെപിയുടെ നേട്ടങ്ങളും വാഗ്ദാനങ്ങളും ആവര്‍ത്തിച്ചാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.

മധ്യപ്രദേശിന്റെ മനസ്സില്‍ ബിജെപിയാണെന്നും മോദിയുടെ മനസ്സില്‍ മധ്യപ്രദേശാണെന്നും മോദി പറഞ്ഞു. ജനങ്ങള്‍ മോദിയുടെ വിജയത്തില്‍ ഉറപ്പ് നല്‍കി. മധ്യപ്രദേശില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയുടെ പ്രസംഗത്തിലെ പ്രധാന വാചകങ്ങൾ:

  1. മധ്യപ്രദേശിന് വികസന തുടര്‍ച്ച ആവശ്യമാണ്. മധ്യപ്രദേശിന് തുടര്‍ച്ചയായ നല്ല ഭരണവും ആവശ്യമാണ്.ബിജെപിയുടെ വിജയത്തിന് ജനപിന്തുണ ഉറപ്പാണ്.ഇത് വിജയത്തിന്റെ ഉറപ്പാണ്, പൊതുജനങ്ങളുടെ അനുഗ്രഹത്തില്‍ നിന്നുള്ള ഒരു ഗ്യാരണ്ടിയാണ്
  2. ‘ബിജെപി ഉണ്ടെങ്കില്‍ വിശ്വാസമുണ്ട്, ബിജെപി ഉണ്ടെങ്കില്‍ വികസനമുണ്ട്, ബിജെപി ഉണ്ടെങ്കില്‍ നല്ല ഭാവിയുണ്ട്’ എന്ന് മധ്യപ്രദേശ് ഒരേ സ്വരത്തില്‍ പറയുന്നു.’മോദി എംപിയുടെ മനസ്സിലുണ്ട്, എംപി മോദിയുടെ മനസ്സിലുമുണ്ട്. അതിനാല്‍ ‘വീണ്ടും ബിജെപി സര്‍ക്കാര്‍’ എന്ന ഒരു ശബ്ദം മാത്രമാണ് മധ്യപ്രദേശില്‍ നിന്ന് കേള്‍ക്കുന്നത്.
  3. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് ഭാവിക്കുകയാണ്. കാരണം തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് അവര്‍ക്കറിയാം.
  4. ‘വിജയം എന്താണെന്ന് ഇവിടെ വന്ന് നോക്കൂ. 30 വര്‍ഷത്തിന് ശേഷം ഒരു പ്രധാനമന്ത്രി ഇവിടെ വന്നിരിക്കുന്നു. ഈ ഭാഗ്യം എനിക്ക് ലഭിച്ചു. കൊറോണ കാലം മുതല്‍ ഇതുവരെ 80 കോടി ആളുകള്‍ക്ക് ഞങ്ങള്‍ സൗജന്യ റേഷന്‍ സൗകര്യം നല്‍കി. 5 കോടിയോളം ആളുകളുടെ വീടുകളില്‍ എംപി സൗജന്യ റേഷന്‍ നല്‍കി.
  5. ഈ പദ്ധതി ഡിസംബറില്‍ ഒരു മാസത്തിന് ശേഷം അവസാനിക്കാന്‍ പോകുകയാണ്. പക്ഷേ പാവപ്പെട്ടവരുടെ വേദന ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ് വരുന്ന 5 വര്‍ഷത്തേക്ക് സൗജന്യ റേഷന്‍ നല്‍കാമെന്ന് മനസ്സില്‍ ഉറപ്പിച്ചത്.
  6. ‘എന്തുകൊണ്ടാണ് മധ്യപ്രദേശിന്റെ മനസ്സില്‍ മോദി ഉള്ളത് എന്നതിന്റെ ഉദാഹരണമാണ് പ്രധാനമന്ത്രി അന്ന യോജന. കൊറോണയുടെ സമയത്ത്, ലോകമെമ്പാടും ഇത്രയും വലിയ പ്രതിസന്ധി വന്നിരിക്കുന്നു എന്ന ഒരു ചിന്ത മാത്രമാണ് എന്റെ മനസ്സില്‍ ഓടിക്കൊണ്ടിരുന്നത്. ഓരോ വ്യക്തിയും ജീവന് രക്ഷിക്കാന്‍ ഭയത്തോടെയാണ് കുടുംബത്തില്‍ കഴിയുന്നത്. ഇത്ര വലിയ പ്രതിസന്ധിയില്‍ ഒരു പാവപ്പെട്ടവന്റെയും അടുപ്പ് കെടുത്താന്‍ അനുവദിക്കില്ലെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തിരുന്നു.
  7. ഞാന്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നവനാണ്. ദാരിദ്ര്യം എന്താണെന്ന് പുസ്തകങ്ങളില്‍ വായിക്കേണ്ടതില്ല.അതുകൊണ്ട്, ഡിസംബറില്‍ ‘പ്രധാനമന്ത്രി അന്ന യോജന’ പൂര്‍ത്തിയാകുമ്പോള്‍, അടുത്ത 5 വര്‍ഷത്തേക്ക് ഞങ്ങള്‍ സൗജന്യ റേഷന്‍ ഉറപ്പ് നല്‍കും.