സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ കോൺഗ്രസ് രമ്യാ ഹരിദാസിനെയും തഴഞ്ഞേനെ: ഷമ മുഹമ്മദ്

9 March 2024

കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിൽ മത്‌സരിക്കാൻ സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. ദേശീയ നേതാവായ രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്.
പക്ഷെ കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു. പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികളിൽ സ്റ്റേജിൽ പോലും സ്ത്രീകളെ ഇരുത്തുന്നില്ല.
സ്ത്രീകൾക്ക് എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റാണ്. വടകരയിൽ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ ഉണ്ടായിരുന്നു. വടകരയിൽ ഷാഫിയെ കൊണ്ടുവന്നാൽ പാലക്കാട് പരിക്ക് പറ്റുമെന്നും ഷമ മുഹമ്മദ് പ്രതികരിച്ചു.