രഞ്ജിത്തിനെതിരെ പരാതി തന്നാൽ നിയമനടപടി: മന്ത്രി എംബി രാജേഷ്
24 August 2024
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന ശ്രമ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. ഇരു കൂട്ടരുടെയും അഭിപ്രായങ്ങൾ(നടി ശ്രീലേഖയുടെയും രഞ്ജിത്തിന്റെയും) മാത്രമാണ് വന്നത്. പ
നിലവിൽ രാതികളൊന്നും സർക്കാരിന് മുന്നിൽ വന്നിട്ടില്ല. പരാതി തന്നാൽ നിയമനടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളം. നിയമത്തിന് മുകളിൽ ഒന്നും പറക്കില്ല. നിയമാസൃതം ഉള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.