സഹതാപത്തിന്റെ പേരിൽ പുതുപ്പള്ളിയിൽ വോട്ടുചെയ്താൽ വരും നാളുകളിൽ പശ്ചാത്തപിക്കേണ്ടി വരും: കെബി ഗണേഷ് കുമാർ
3 September 2023
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സഹതാപത്തിന്റെ പേരിൽ വോട്ടുചെയ്താൽ വരും നാളുകളിൽ നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരുമെന്ന് ജനങ്ങളോട് എംഎൽഎ കെ ബി ഗണേഷ് കുമാർ . സംസ്ഥാനത്തെ മറ്റ് നിയോജക മണ്ഡലങ്ങൾക്കൊപ്പം വികസനകാര്യത്തിൽ മുന്നോട്ടുവരാൻ പുതുപ്പള്ളിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ സ്വീകരണ പരിപാടിയിൽ പാമ്പാടിയ്ക്ക് സമീപം കുറ്റിക്കലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മണ്ഡലത്തിൽ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ് നടക്കും. ഫലപ്രഖ്യാപനം എട്ടിനാണ്.