ഐഎഫ്എഫ്കെ: സുവർണ്ണ ചകോരം ബൊളീവിയൻ ചിത്രം ‘ഉതാമ’യ്ക്ക്; ജനപ്രിയ ചിത്രമായി ‘നൻപകൽ നേരത്ത് മയക്കം’

single-img
16 December 2022

സംസ്ഥാന തലസ്ഥാനത്തെ ഇന്ന് അവസാനിച്ച 27-ാംമത് ഐഎഫ്എഫ്കെയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം പുരസ്കാരം ബൊളീവിയൻ ചിത്രം ‘ഉതാമ’ സ്വന്തമാക്കി. ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിനും ലഭിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കത്തിനാണ് പ്രേക്ഷക പുരസ്കാരം ലഭിച്ചത്. ഏറ്റവും മികച്ച സംവിധായകനുള്ള രജത ചകോരം തയ്‌ഫിനും ലഭിച്ചു. മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം പി.എസ്.ഇന്ദുവിന് ലഭിച്ചു.

പ്രത്യേക ജൂറി പരാമർശം എ പ്ലെയ്സ് ഓഫ് അവർ ഓണിന്. നവാഗത സംവിധായകനുള്ള രജതചകോരം ഫിറോസ് ഘോറിക്ക് (ആലം) ലഭിച്ചു. നവാഗത സംവിധായകനുള്ള കെ.ആർ മോഹൻ പുരസ്കാരം സിദ്ധാർഥ് ചൗഹാൻ (അമർ കോളനി). മികച്ച അന്താരാഷ്ട്ര സിനിമക്കുള്ള ഫിപ്രസി അവാർഡ് ഔവര്‍ ഹോമിന് ലഭിച്ചു.