ഇലന്തൂര്‍ ഇരട്ട നരബലി കേസ്; പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് കണ്ടെത്തല്‍

25 October 2022

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് കണ്ടെത്തല്‍.
റോസിലി കേസില്‍ ഉടന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. ഡിഎന്‍എ പരിശോധന ഫലം വൈകുന്നതാണ് മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകുന്നതിന് കാരണം. പരിശോധന ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മൂന്നു പ്രതികളും റിമാന്റിലാണുള്ളത്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തു ജില്ലാ ജയിലിലേക്ക് അയച്ചത്. 12 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്.