ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; നായകൻ ധനുഷ്

single-img
31 October 2023

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. തമിഴ് സൂപ്പർ താരം ധനുഷായിരിക്കും ഈ സിനിമയിൽ ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക. മുതിർന്ന മാധ്യമപ്രവർത്തകയായ ലത ശ്രീനിവാസാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ധനുഷിന്റെ സിനിമാ കരിയറിലെ ആദ്യ ബയോപിക് ആണിതെന്നും അതിനാൽ തന്നെ ഒരു ഐക്കോണിക് വേഷത്തിലെത്താൻ കഴിയുന്നുവെന്നും ലത ശ്രീനിവാസ് കുറിച്ചു. 2024 ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും 2025ൽ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഏതാനും മാസങ്ങൾക്ക് മുമ്പ് ഇളയരാജയുടെ ബയോപിക്കിൽ ധനുഷ് നായകനാകണമെന്ന് താൻ ആഗ്രഹിക്കുന്നതായി യുവൻ ശങ്കർ രാജ പറഞ്ഞിരുന്നു.