അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡികെ ശിവകുമാറിനെതിരെ അന്വേഷണം തുടരാൻ സിബിഐയ്ക്ക് അനുമതിയില്ല

29 August 2024

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കര്‍ണാടക ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന് കോടതിയിൽ നിന്നും ആശ്വാസം. അദ്ദേഹത്തിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം തുടരാൻ സിബിഐയ്ക്ക് കർണാടക ഹൈക്കോടതി അനുമതി നിഷേധിച്ചു .
ശിവകുമാറിനെതിരെ അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കോടതി തള്ളുകയായിരുന്നു . സംസ്ഥാനത്തെ കഴിഞ്ഞ ബിജെപി സർക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാലും ഹൈക്കോടതിയെ സമീപിച്ചത്.