ഞാൻ ഒരാളുമായി ഡേറ്റിംഗില്‍ ആണ്; അതിൽ സന്തോഷവതിയാണ്: മംമ്ത മോഹൻദാസ്

single-img
12 June 2024

മംമ്ത മോഹന്‍ ദാസിന്റെ പേരിൽ പലപ്പോഴായി വിവാഹ ഗോസിപ്പുകള്‍ വന്നിട്ടുണ്ടെങ്കിലും ഒന്നിനും തന്നെ താരം പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോള്‍ താന്‍ ഒരാളുമായി ഡേറ്റിംഗില്‍ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്‌തയുടെ വെളിപ്പെടുത്തല്‍. ‘ലോസ് ഏഞ്ചല്‍സില്‍ ഉള്ള ഒരു വ്യക്തിയുമായി ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ ലോങ്ങ് ഡിസ്റ്റന്‍സ് ആയതിനാല്‍ ആ പ്രണയം നീണ്ടു നിന്നില്ല. എനിക്ക് പ്രണയത്തില്‍ കരുതല്‍ ഉണ്ടെങ്കിലും അത് വളരെ മനസിലാക്കി പോകേണ്ട ഒന്നായിരിക്കണം. ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്.

ഒരാള്‍ക്ക് ഒന്നും രണ്ടും മൂന്നും തവണ അവസരം നല്‍കും. അതില്‍ കൂടുതല്‍ എനിക്ക് സഹിക്കാനാവില്ല. ഇപ്പോള്‍ ഞാന്‍ ഒരാളുമായി ഡേറ്റിംഗ് ആണ്. ഇതില്‍ ഞാന്‍ സന്തോഷവതിയാണ്. ഭാവിയില്‍ എന്താകുമെന്ന് അറിയില്ല, ഇപ്പോള്‍ സന്തോഷമാണ്’ മംമ്ത പറയുന്നു.