ഞാൻ തമന്നയുമായി ഭ്രാന്തമായ പ്രണയത്തിലാണ്; വെളിപ്പെടുത്തി വിജയ് വർമ്മ

single-img
14 July 2023

തെന്നിന്ത്യൻ സൂപ്പർ നായിക തമന്നയും വിജയ് വർമയുമാണ് ലീവുഡിന്റെ പുതിയ താര ജോഡികൾ. തങ്ങൾ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന രണ്ടുപേരും തുറന്നു പറഞ്ഞു. ഇതിൽ വിജയ് വർമ്മയുടെ വാക്കുകൾ ഇപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. തമന്നയുമായി തനിക്ക് ഭ്രാന്തമായ പ്രണയമാണെന്നാണ് വിജയ് പറഞ്ഞത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തമന്നയോടുള്ള പ്രണയത്തെക്കുറിച്ച് താരം പറഞ്ഞത്. “എനിക്ക് വളരെ സന്തോഷമുണ്ട്. ഞാൻ അവളുമായി ഭ്രാന്തമായി പ്രണയത്തിലാണ്. വില്ലൻ യുഗം അവസാനിച്ചു, പ്രണയകാലം വന്നിരിക്കുന്നു. എനിക്ക് ഇതിനെ വിളിക്കണം”. – വിജയ് വർമ ​​പറഞ്ഞു.

നേരത്തെ. ലസ്റ്റ് സ്റ്റോറീസ് എന്ന നെറ്റ്ഫ്ലിക്സ് സീരീസിന്റെ ഷൂട്ടിങ്ങിനിടെയാണ് തമന്നയും വിജയ് വർമ്മയും പ്രണയത്തിലായത്. ഓണലൈൻ വിനോദ ചാനലായ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് തമന്ന തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. വിജയ് വർമയാണ് തന്റെ സന്തോഷ സ്ഥലമെന്നും താരം പറഞ്ഞു.