കൂട്ടുക്കാര്‍ക്ക് ഇടയില്‍ പോലും ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ് ഞാൻ: നസ്‌ലെന്‍
പ്രേമലുവിന്റെ ദക്ഷിണേന്ത്യൻ വിജയത്തിന് ശേഷം മലയാളത്തിലെ മുൻനിര യുവ നടന്മാരില്‍ ഒരാളായി നസ്‌ലെന്‍ മാറുകയായിരുന്നു. ആളുകള്‍ക്ക് തന്റെ ഹ്യൂമര്‍ ഇഷ്ടമാകുന്നുണ്ടെന്നാണ് നസ്‌ലെന്‍ ഇപ്പോൾ പറയുന്നത്. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ എങ്ങനെയോ ആളുകൾക്ക് കണക്ട് ആകുന്നുണ്ടെന്നും നസ്‌ലെന്‍ പറഞ്ഞു.
മലയാളത്തിലെ പ്രശസ്തമായ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തില്‍ ആയിരുന്നു ഇക്കാര്യം താരം വെളിപ്പെടുത്തിയത്. ” ശരിക്കും കൂട്ടുക്കാര്‍ക്ക് ഇടയില്‍ പോലും ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്, ഹ്യൂമര്‍ പറഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ കളിയാക്കുമോയെന്ന് കരുതി കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ട്.
ഹ്യൂമര്‍ എന്നത് ഒരു സ്ട്രോങ്ങ് ആയ പോയന്റാണ്. ആളുകള്‍ക്ക് എന്റെ ഹ്യൂമര്‍ പരിപാടി ഇഷ്ടമാകുന്നുണ്ട്. ഇവന്മാരുടെ അടുത്ത് നിന്ന് കിട്ടുന്ന കൗണ്ടറുകള്‍ എല്ലാം തന്നെ ഞാന്‍ സ്റ്റോക്ക് ചെയ്ത് വെക്കും.കുഴപ്പം ഇല്ലാതെ വൃത്തിയായി ഞാന്‍ അഭിനയിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്,’ – നസ്‌ലെന്‍ പറഞ്ഞു.