ഇന്ത്യന്‍ പതാകയില്‍ പച്ച താഴികക്കുടത്തിന്റെ ചിത്രം; പതാക വികൃതമാക്കി വീട്ടില്‍ ഉയര്‍ത്തിയ യുവാവ് പിടിയില്‍
വീടിന് മുകളില്‍ ദേശീയ പതാകയുടെ വികലമായ പതിപ്പ് ഉയര്‍ത്തിയ യുവാവ് കര്ണാടകയിൽ അറസ്റ്റില്‍. ഉത്തര കന്നഡ ജില്ലയിലാണ് സംഭവം. സിര്‍സി നഗരത്തില്‍ താമസിക്കുന്ന ഉമര്‍ ഫാറൂഖ് എന്നയാളാണ് പിടിയിലായത്.
ഈ വ്യക്തി ഇന്ത്യന്‍ പതാകയില്‍ പച്ച താഴികക്കുടത്തിന്റെ ചിത്രം ഘടിപ്പിച്ച് തന്റെ വീടിന്റെ ടെറസില്‍ ഉയര്‍ത്തുകയായിരുന്നു. അശോകചക്രം പൂര്‍ണ്ണമായും മറച്ചുകൊണ്ട് താഴികക്കുടത്തിന്റെ ചിത്രം മധ്യഭാഗത്ത് സ്ഥാപിക്കുകയായിരുന്നു. ഈ വീടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഐപിസി സെക്ഷന്‍ 2 (ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കല്‍) പ്രകാരമാണ് ഉമര്‍ ഫാറൂഖിനെതിരെ കേസെടുത്തത്. ‘പച്ച താഴികക്കുടം ഇന്ത്യന്‍ പതാകയില്‍ പതിച്ചതുമായി ബന്ധപ്പെട്ട് ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഞങ്ങള്‍ പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നുവെന്ന് ഉത്തര കന്നഡ പോലീസ് സൂപ്രണ്ട് പറഞ്ഞു.