വയര്‍ലസ് റിപ്പോര്‍ട്ടിങ്ങിനിടെ ഉത്തരം നൽകിയില്ല; വനിതാ എസ്‌ഐയ്ക്ക് ഇമ്പോസിഷന്‍

single-img
16 July 2024

ചോദ്യം ചോദിച്ചപ്പോൾ ഉത്തരം നല്‍കാത്തതില്‍ വനിതാ എസ്‌ഐയ്ക്ക് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട എസ്പി. പതിവായുള്ള വയര്‍ലസ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു എസ്പിയുടെ ചോദ്യം. ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു വനിതാ പൊലീസിനോട് എസ്പിയുടെ ചോദ്യം.

പക്ഷെ , ഈ ചോദ്യത്തിന് വനിത എസ്‌ഐക്ക് ശരിയായി മറുപടി പറയാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കാന്‍ എസ്പി നിര്‍ദ്ദേശം നല്‍കിയത്. പിന്നാലെ എസ്പിയുടെ നിര്‍ദ്ദേശാനുസരണം ഇവർ ഇമ്പോസിഷന്‍ എഴുതി മെയില്‍ ചെയ്യുകയും ചെയ്തു .