മുൻ പാക്കിസ്ഥാനി ആർമി ചീഫ് ബജ്‌വ തന്നെ കൊലപ്പെടുത്താൻ ആഗ്രഹിച്ചിരുന്നു: ഇമ്രാൻ ഖാൻ
മുൻ സൈനിക മേധാവി തന്നെ കൊലപ്പെടുത്താനും രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്താനും ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാനിൽ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചു. ലാഹോറിൽ സ്വകാര്യ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ ചെയർമാൻ ഖാൻ ഞെട്ടിപ്പിക്കുന്ന ആരോപണം ഉന്നയിച്ചത്.
വിരമിച്ചതിനാൽ ബജ്‌വയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർത്താൻ പലരും തന്നോട് പറയുന്നുണ്ടെന്നും, എന്നാൽ “ജനറൽ ബജ്‌വ ചെയ്ത കുറ്റകൃത്യങ്ങൾ” തനിക്ക് മറയ്ക്കാൻ കഴിഞ്ഞില്ല ചാനലിന്റെ ലാഹോർ ബ്യൂറോ ചീഫിനെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
ഇത് ആദ്യമായിട്ടല്ല പാക്കിസ്ഥാനി ആർമി ചീഫ് ബജ്‌വക്കെതിരെ ഇമ്രാൻ ഖാൻ രംഗത്ത് വരുന്നത്. തന്റെ സർക്കാരിനെതിരെ ബജ്‌വ “ഡബിൾ ഗെയിം” കളിക്കുകയാണെന്ന് കഴിഞ്ഞ മാസം ഖാൻ ആരോപിച്ചിരുന്നു.
,
ലോംഗ് മാർച്ചിനിടെ നവംബർ 3 ന് ലാഹോറിൽ നിന്ന് 150 കിലോമീറ്റർ അകലെ വസീറാബാദിൽ വെച്ച് രണ്ടു പേര് ഇമ്രാൻ ഖാനു നേരെ വേദി വെച്ചിരുന്നു. തലനാഴിഴക്കാണ് അന്ന് ഇമ്രാൻ ഖാൻ രക്ഷപ്പെട്ടത്.