2026 ൽ വിശ്വാസികൾ ഭരിക്കുന്ന നാടായി കേരളം മാറണം; ദേവൻ ആവശ്യപ്പെട്ടതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ


കഴിഞ്ഞ ആഴ്ചയിലായിരുന്നു നടൻ ദേവനെ ബി.ജെ.പിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത് ന്നു. ശബരിമലയിലേക്ക് കാനനപാതയിലൂടെ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2021 ൽ വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തപ്പോൾ 2026 ൽ വിശ്വാസികൾ ഭരിക്കുന്ന നാടായി കേരളം മാറണമെന്ന് ദേവൻ ആവശ്യപ്പെട്ടതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ് .
വിശ്വാസി ഭരിക്കുന്ന നാടകണം കേരളമെന്നും അവിശ്വാസികൾ തെരഞ്ഞെടുപ്പിൽ തോൽക്കണമെന്നും അദ്ദേഹം അന്ന് പറഞ്ഞു. അതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയും, അല്ലെങ്കിൽ എന്ത് ചെയ്യണമെന്നതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യമെന്നും ദേവൻ പറഞ്ഞു. ഇപ്പോൾ തിരക്കേറിയ ഈ മണ്ഡല കാലത്ത് ദേവന്റെ ആ പഴയ വാക്കുകൾ വീണ്ടും ശ്രദ്ധേയമാകുകയാണ്.
‘നൂറ്റാണ്ടുകൾക്ക് മുമ്പ് സാക്ഷാൽ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള യാത്രയാണ് നമ്മള്‍ ഇനി നടത്തുന്നത്. അതിനും പലതിനും ഭരണകൂടം ഇവിടെ വിലക്കുണ്ടാക്കുകയായിരുന്നു. ന്യൂനപക്ഷമായ ചില അവിശ്വാസികൾ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് നമ്മൾ. 70 വർഷമായി നമ്മൾ കരയുന്നു. ഹിന്ദു ഐക്യം വേണമെന്ന് നമ്മൾ എത്രയോ കാലങ്ങളായി ആഗ്രഹിക്കുന്നു. അതിനായി യാത്രയോ പ്രക്ഷോഭമോ ഒന്നും കൊണ്ട് ഒരു കാര്യമില്ല. ഭരണമാറ്റം വേണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ. വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം. അവിശ്വാസികൾ തോൽക്കണം. അതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയും, അല്ലെങ്കിൽ എന്ത് ചെയ്യണമെന്നതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം.
ഇവിടെ പലരും പറയുന്നത് അവർ നമ്മളെ മണ്ടൻമാരാക്കുന്നു എന്നാണ്. അവരല്ല മണ്ടൻമാർ നമ്മളെ മണ്ടൻമാരാക്കുന്ന നമ്മളാണ് മണ്ടൻമാർ. ഒരു ഹിന്ദുവിന്റെ ശക്തി എന്താണെന്ന് അവർ അറിയണം. നമ്മുടെ പ്രാധാന്യം അറിയാതെ, മഹത്വം അറിയാതെ സംസ്കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധര്‍മ്മം എന്തെന്ന് അവരറിയണം. ഭരണമാറ്റം സ്വപ്നം കണ്ട് പ്രവര്‍ത്തിക്കാം. സ്ത്രീ പ്രവേശനത്തെ പറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ എന്തുമാത്രം നമ്മള്‍ സഹിച്ചു. പുതിയൊരു ശക്തി ലഭിക്കട്ടെ’, വീഡിയോയിൽ ദേവൻ പറഞ്ഞു.