ആന്ധ്രാപ്രദേശിൽ ദളിത് യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം ദേഹത്തേക്ക് മൂത്രമൊഴിച്ചു


ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ ദളിത് യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം ദേഹത്തേക്ക് മൂത്രമൊഴിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. കാമുകിയെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. മധ്യപ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം വൻവിവാദമായിരുന്നു.
പ്രവേശ് ശുക്ലയെന്നയാളാണ് യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ചത്. ഇയാള്‍ക്കെതിരെ എസ് സി എസ് ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അതേസമയം പ്രവേശ് ശുക്ല ബിജെപി നേതാവൊണെന്നും സംഭവം മധ്യപ്രദേശിന് അപമാനകരമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ സിധിയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പ്രവേഷ് സിധിയിലെ ബിജെപി പ്രവർത്തകനാണെന്നും കേദാർ ശുക്ലയുടെ സഹായി ആണെന്നും നിരവധി പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. പ്രവേശ് ശുക്ലയുടെ പിതാവ് ഇത് സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തനിക്ക് മൂന്ന് സഹായികളാണ് ഉള്ളതെന്നും പ്രവേഷ് അവരിൽ ഒരാളല്ലെന്നും പ്രവേഷുമായി തനിക്ക് ബന്ധമില്ലെന്നും കേദാർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.