കര്‍ണാടകയില്‍ കോൺഗ്രസ് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്തു മുസ്ലിങ്ങള്‍ക്ക് നല്‍കി; ഹരിയാനയില്‍ അനുവദിക്കില്ല: അമിത് ഷാ
ഉടൻതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്നാക്ക വിഭാഗങ്ങള്‍(ഒബിസി)ക്ക് നല്‍കുന്ന സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം ആരോപിച്ചു . പിന്നാക്ക വിഭാഗ സമ്മാന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
കര്‍ണാടകയില്‍ അധികാരത്തിൽ വന്നപ്പോൾ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്താണ് മുസ്ലിങ്ങള്‍ക്ക് നല്‍കിയതെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹരിയാനയിലും അതുതന്നെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഹരിയാനയില്‍ മുസ്ലിം സംവരണം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായി പറഞ്ഞ അദ്ദേഹം, ഒബിസി സംവരണം സംബന്ധിച്ച് കാക്ക കലേക്കര്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് നടപ്പാക്കിയില്ലെന്നും വിമര്‍ശിച്ചു. ഹരിയാനയില്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ എൻഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.