സിബിമലയിൽ – മോഹൻലാൽ ചിത്രം ‘ദേവദൂതൻ’ 4K റീ റിലീസിന്
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2024/04/devadoothan.gif)
രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ സിനിമ ‘ദേവദൂതൻ ’ റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് . പക്ഷെ ഈ കാലഘട്ടത്തിൽ ചിത്രത്തെ പറ്റി നിരവധി ചർച്ചകളും പ്രശംസകളും ഉയർന്നുവരുന്നുണ്ട്.
അതുകൊണ്ടുതന്നെ ee സിനിമയുടെ 4k റിലീസ് ചെയ്യാൻ ആലോചിക്കുന്നുണ്ടെന്ന് സിബി മലയിൽ പറയുന്നു.
അങ്ങിനെ ചെയ്യുമ്പോഴും ഒർജിനൽ വേർഷനിൽ നിന്നും വ്യത്യസ്തമായി റീ എഡിറ്റഡ് ആയിട്ടാവും ഇറങ്ങുകയെന്നും സിബി മലയിൽ പറയുന്നു. സിബിയുടെ വാക്കുകൾ ഇങ്ങിനെ : “ദേവദൂതൻ ഇറങ്ങിയപ്പോൾ ബോക്‌സ് ഓഫീസിൽ വലിയ ദുരന്തമായി മാറി. ചിത്രത്തിന്റെ നിർമാതാവിനെയെല്ലാം അത് വല്ലാതെ ബാധിച്ചു.
എന്റെ കരിയറിൽ ഏറ്റവും വലിയ ഡിപ്രഷൻ ഉണ്ടാക്കിയ സമയമായിരുന്നു അത്. എന്നാൽ ആ സിനിമ ഇപ്പോൾ ആളുകൾ കണ്ട് ആസ്വദിക്കുന്നത് കൊണ്ട് നമുക്ക് അന്നുണ്ടായ നഷ്‌ടങ്ങളൊന്നും ഇല്ലാതെ ആവുന്നില്ല. ഇപ്പോൾ
ഇപ്പോൾ അത് എൻജോയ് ചെയ്യുന്നത് അതിന് ശേഷമുണ്ടായ ആളുകളാണ്. 2000ത്തിലാണ് അത് ഇറങ്ങുന്നത്.
ആ സമയം ടീനേജ് കുട്ടികൾ, അല്ലെങ്കിൽ ഇപ്പോൾ കോളേജിലേക്ക് കടക്കുന്നവരാവും അത് കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്നത്. അത് നല്ല കാര്യമാണ് പക്ഷെ അതുകൊണ്ടൊന്നും അന്നുണ്ടായ നഷ്‌ടങ്ങൾക്ക് പരിഹാരമാവുന്നില്ല. ഇപ്പോൾ അതിൻ്റെ ഒരു 4K വേർഷൻ ചെയ്യാനുള്ള ഒരു പ്ലാനുണ്ട്. അതിനുള്ള ശ്രമം നടത്തുന്നുണ്ട്. അതൊരു റീഎഡിറ്റഡ് വേർഷനായി ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്. അതിന്റെയൊരു വർക്ക് നടക്കുന്നുണ്ട്. നിർമാതാവിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന മൂവ്മെന്റാണ്.
അങ്ങിനെ ചെയ്യുമ്പോഴും അത് ഒറിജിനൽ വേർഷൻ ആയിരിക്കില്ല. ഞാൻ അതിനകത്തൊരു എഡിറ്റിങ് വേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ട്. കാരണം നമുക്ക് അന്ന് ഇഷ്ട്‌ടപ്പെടാത്ത കുറെ ഭാഗങ്ങളുണ്ട് അതിനകത്ത്. അതെല്ലാം ഒഴിവാക്കി, കണ്ടന്റ് കുറച്ചുകൂടെ സ്ട്രോങ്ങ് ആക്കിയിട്ട് വേണം അത് ചെയ്യാൻ.” – സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞു.