മന്‍ കി ബാത്തിന്റെ വിജയം ശ്രോതാക്കളാണെന്ന് നൂറാം പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രനമോദി
മന്‍ കി ബാത്തിന്റെ വിജയം ശ്രോതാക്കളാണെന്ന് നൂറാം പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രനമോദി.
ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ മന്‍ കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രോത്സാഹനമായിത്തീര്‍ന്നുവെന്നത് അഭിമാനകരമായ നേട്ടമാണന്നും പ്രധാനമന്ത്രി വിശദീകരിച്ചു.മന്‍ കി ബാത്ത് എനിക്ക് വ്രതവും തീര്‍ത്ഥയാത്രയുമാണ്. രാജ്യത്തെ താഴേത്തട്ട് മുതല്‍ ചലനങ്ങളുണ്ടാക്കാന്‍ മന്‍ കി ബാത്തിന് കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. എന്നാല്‍ ദില്ലിയില്‍ എത്തിയതിന് ശേഷം ഉത്തരവാദിത്തം കൂടി. എങ്കിലും രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളോടും സംവദിക്കണമെന്ന് താന്‍ നിശ്ചയിച്ചു. ആ ആഗ്രഹ പൂര്‍ത്തീകരണമാണ് മന്‍ കി ബാത്ത് എന്ന പരിപാടിയായി മാറിയത്. മന്‍ കി ബാത്ത് ഒരു തീര്‍ത്ഥയാത്രയാണ്. താഴേത്തട്ട് മുതല്‍ ചലനങ്ങളുണ്ടാക്കാന്‍ മന്‍കി ബാത്തിന് കഴിഞ്ഞു. പല ഉദ്യമങ്ങള്‍ക്കും മന്‍ കി ബാത്ത് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. സംരഭങ്ങള്‍ക്ക് മന്‍ കി ബാത്തിലൂടെ കൂടുതല്‍ ജനശ്രദ്ധ കിട്ടി. നൂറാം പതിപ്പിലെത്തി നില്‍ക്കുന്ന വേളയില്‍ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ലഭിച്ചത്. അതെല്ലാം ഏറെ സന്തോഷം പകരുന്നതാണ്. അഭിനന്ദനങ്ങള്‍ പ്രചോദനമാണ്. നല്ല സന്ദേശങ്ങളുമായി മന്‍ കി ബാത്ത് മുന്‍പോട്ട് പോകുമെന്നും അദ്ദേഹം വിശദീകരിച്ചു.