14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും അമ്ബതിനായിരം രൂപ പിഴയും

single-img
26 April 2023

14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും അമ്ബതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

നീലേശ്വരം ചോയ്യംങ്കോട് കിനാനൂര്‍ സ്വദേശി വി.ജി. ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്ബ് പോക്സോ അതിവേഗ കോടതി ജഡ്ജ് സി. മുജീബുറഹ്മാന്‍ ആണ് ശിക്ഷ വിധിച്ചത്.


2017 ഫെബ്രുവരിയില്‍ പരിയാരം പൊലീസ് സ്റ്റേഷന്‍പരിധിയിലാണ് സംഭവം. 14കാരിയെ ബിജു ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ചെന്നാണ് പരാതി. അന്നത്തെ പരിയാരം എസ്.ഐ ടി. പ്രഭാകരനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന്, തളിപ്പറമ്ബ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാല്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.

പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.