ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം; പോലീസുകാരന് സസ്പെന്‍ഷന്‍
7 December 2022
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ തലസ്ഥാനത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവത്തിൽ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കേരളാ പോലീസ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് എസ്ഐയായ ഹാഷിം റഹ്മാനെയാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു തോക്കു വൃത്തിയാക്കുന്നതിലെ ഗാർഡ് റൂമിൽ വെടി പൊട്ടിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. അതീവസുരക്ഷാ മേഖലയായ ക്ലിഫ് ഹൗസില്‍ ഇത്തരത്തിൽ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്.
എസ് ഐ തികച്ചും അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പോലീസുകാരനെതിരെ നടപടിയെടുത്തത്.