കക്കയും കല്ലുമ്മക്കായയും ഇനിമുതൽ മാംസമല്ല; മത്സ്യോത്പന്നമാക്കി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി

single-img
22 December 2022

കേരളത്തിൽ സുലഭമായി കണ്ടുവരുന്ന കക്കയും കല്ലുമ്മക്കായയും ഇനിമുതൽ മത്സ്യമല്ല. കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ്ഈ മത്സ്യോത്പന്നങ്ങളെ മാംസോത്പന്ന വിഭാഗത്തിൽനിന്ന് ഒഴിവാക്കിയത്. ഇതേവരെ പൊതു ഉത്പാദന വിഭാഗത്തിലും മാംസോത്പന്ന വിഭാഗത്തിലുമായിരുന്നു മത്സ്യത്തെയും ഇതുവരെ ഉള്‍പ്പെടുത്തിയത്.

ഇത്തരത്തിൽ തന്നെയായിരുന്നു വ്യാപാരികള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നതും. എന്നാൽ ഇപ്പോൾ പുതുതായി മൽസ്യ ഉൽപന്ന വിഭാഗം വരുന്നതോടെ പരിശോധനാ മാനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം കല്ലുമ്മക്കായ, കക്ക എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും മത്സ്യ, മത്സ്യോത്പന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി.

പുതിയ തീരുമാന പ്രകാരം മത്സ്യ, മത്സ്യോത്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്താനും അതോറിറ്റി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ എല്ലാ പ്രവർത്തനവും പരിശോധിച്ച് സ്‌കോര്‍ നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്ക് വിവിധ ഗ്രേഡ് നല്‍കാനും തീരുമാനിച്ചു.