റെയ്‌ഡിന്റെ ഭാഗം; ആദായനികുതി വകുപ്പ് നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു

single-img
17 February 2023

രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്‍റെ ഭാഗമായി ആദായനികുതി വകുപ്പ് നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു. തങ്ങൾ ചില സാമ്പത്തിക കാര്യങ്ങളിൽ മോഹൻലാലിൽ നിന്ന് വ്യക്തത തേടിയെന്ന് ഐ ടിവൃത്തങ്ങൾ അറിയിച്ചു.

വിദേശ രാജ്യങ്ങളിലെ മോഹൻലാലിന്റെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. സുഹൃത്തും നിർമ്മാതാവുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.അതിലും മോഹൻലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടി ഉണ്ടായിരുന്നു. ഈ കാര്യങ്ങളിലും ഇപ്പോൾ മോഹൻലാലിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം, മലയാള സിനിമയിലെ ചില പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂ‍ർത്തായായ സാഹചര്യത്തിലാണ് ശേഷിക്കുന്നവരുടെ മൊഴികൾ രേഖപ്പെടുത്തുന്നത്.