സ്മൃതി മന്ദാനയുടെ ബാറ്റിങ് വിരുന്ന്; മൂന്നാം മത്സരത്തിലും ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ

single-img
23 June 2024

സ്മൃതി മന്ദാനയുടെ മികച്ച പ്രകടനത്തിന്റെ മികവിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ദക്ഷിണാഫ്രിക്കയെ അനായാസം കീഴടക്കി ഇന്ത്യ . ആറ് വിക്കറ്റിനാണ് വിജയിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 216 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ വെച്ചത്. 56 പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ അത് മറികടന്നത്.

ക്യാപ്റ്റൻ ലോറ വോൾവാർട്ടിന്റെ (57 പന്തിൽ 61) മികവിലാണ് ദക്ഷിണാഫ്രിക്ക 200 കടന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകർപ്പൻ സെഞ്ച്വറി നേടിയ ഓപ്പണർ സ്മൃതി മന്ദാനഇക്കുറിയും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചപ്പോൾ 10 റൺസകലെയാണ് തുടർച്ചയായ മൂന്നാം സെഞ്ച്വറി എന്ന നേട്ടം നഷ്ടമായത്.