പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച്‌ ഇന്ത്യ

single-img
1 October 2022

ന്യൂഡല്‍ഹി: പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച്‌ ഇന്ത്യ. നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചത്.

മുമ്ബും പാകിസ്താന്‍ സര്‍ക്കാരിന്റെ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചിട്ടുണ്ട്. ജൂലൈയില്‍ പാകിസ്താനില്‍ നിന്നുള്ള ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നിരോധിച്ചെങ്കിലും പിന്നീട് ഈ തീരുമാനം പിന്‍വലിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ മാസത്തില്‍, യുഎന്‍, തുര്‍ക്കി, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഓഗസ്റ്റില്‍, വ്യാജവും ഇന്ത്യാ വിരുദ്ധവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പാകിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന 8 യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഉള്‍പ്പെടെ ഇന്ത്യ തടഞ്ഞു.