ലോകത്ത് പെട്രോളിന് ഏറ്റവും വിലക്കുറവ് ഇന്ത്യയിൽ: കെ സുരേന്ദ്രൻ


ലോകത്ത് പെട്രോളിന് ഏറ്റവും വിലക്കുറവ് ഉള്ള രാജ്യം ഇന്ത്യ ആണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പെട്രോൾ ഡീസൽ വില വർദ്ധനവിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ബിജെപി അധ്യക്ഷന്റെ വിചിത്ര മറുപടി.
ലോകത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഏറ്റവും വിലക്കുറവ് ഉള്ള രാജ്യം ഇന്ത്യ രാജ്യമാണ്. നിങ്ങൾ ഈ രാജ്യത്തൊന്നും അല്ലെ ജീവിക്കുന്നത്. നിങ്ങൾ അയൽ രാജ്യങ്ങളിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില എന്താണ് എന്ന് പരിശോധിക്കൂ. കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം. സി പി എമ്മിന്റെ ക്യാപ്സ്യൂൾ ഇവിടെ അവതരിപ്പിക്കരുത് എന്നും കെ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചത് കേന്ദ്രസർക്കാറാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും പറഞ്ഞു. കേന്ദ്ര നികുതിവിഹിതവും കേന്ദ്രസർക്കാരിന്റെ ഗ്രാന്റും കൃത്യമായി സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. 15-ാം ധനകാര്യ കമ്മീഷന്റെ നിർദേശപ്രകാരമുള്ള മുഴുവൻ തുകയും സംസ്ഥാന സർക്കാരിന് കിട്ടിയിട്ടുണ്ട്. അതിൽ ഒരു രൂപയുടെ പോലും കുറവ് വരുത്തിയിട്ടുല്ലെന്നും വി.മുരളീധരൻ പറഞ്ഞു.