ഇന്ത്യക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ആവശ്യമാണ്; നിരക്ഷരന് ഒരു രാജ്യം ഭരിക്കാൻ കഴിയില്ല; വിമർശനവുമായി ആം ആദ്മി
മോദിയെ പുറത്താക്കൂ – രാജ്യത്തെ രക്ഷിക്കൂ) ക്യാമ്പയിൻ പ്രഖ്യാപിച്ച് ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ആം ആദ്മി. രാജ്യത്തെ വിദ്വേഷം അവസാനിപ്പിക്കാനും വികസന നയങ്ങൾ രൂപീകരിക്കാനും ഇന്ത്യക്ക് വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെ ആവശ്യമുണ്ടെന്ന് പാർട്ടി പറഞ്ഞു.
താൻ ഒരു നിരക്ഷരനാണെന്നാണ് നമ്മുടെ പ്രധാനമന്ത്രി മോദി പറയുന്നത്. നയ രൂപീകരണത്തിനും വിദ്വേഷം അവസാനിപ്പിക്കാനും ഇന്ത്യക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ആവശ്യമാണ്. നിരക്ഷരന് ഒരു രാജ്യം ഭരിക്കാൻ കഴിയില്ല. ‘മോദി ഹഠാവോ-ദേശ് ബച്ചാവോ’ ക്യാമ്പയിൻ നടത്തുന്നത് കൊണ്ട് പാർട്ടി വിമർശനങ്ങൾ നേരിടേണ്ടിവരുമെന്നും പ്രചാരണത്തിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെടാമെന്നും എഎപി മീഡിയ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ നവാബ് നസീർ അമൻ പറഞ്ഞു.
“ഇനി നമ്മുടെ രാജ്യത്തെ രക്ഷിക്കണമെങ്കിൽ, സർദാർ വല്ലഭായ് പട്ടേലിന്റെയോ ഗാന്ധിയുടെയോ ജവഹർലാൽ നെഹ്‌റുവിന്റെയോ സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ, നരേന്ദ്ര മോദി മാറണം. കോടതി, ഇഡി, ഇസിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ മോദി തന്റെ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി നാം ഒരു പുതിയ പോരാട്ടം നടത്തണം. വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രിയെ നമ്മൾ തെരഞ്ഞെടുക്കണം” അദ്ദേഹം പറഞ്ഞു.