കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു
27 November 2022
ഹാമില്‍ട്ടന്‍: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു.
തുടര്‍ച്ചയായി രണ്ടാമതും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. മത്സരം 4.5 ഓവറായപ്പോഴാണ് ആദ്യം മഴയെത്തിയത്. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സായിരുന്നു ഇന്ത്യയുടെ സ്കോര്‍. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം കളി വീണ്ടും ആരംഭിച്ചു.
29 ഓവറാക്കി ചുരുക്കിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍, 12.5 ഓവറായപ്പോള്‍ വീണ്ടും മഴയെത്തി. കനത്ത മഴയായതോടെ മത്സരം ഉപേക്ഷിച്ചതായി മാച്ച് റഫറി അറിയിച്ചു. 12.5 ഓവറില്‍ ഒന്നിന് 89 എന്ന നിലയിലായിരുന്നു ഇന്ത്യ. 45 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 34 റണ്‍സുമായി സൂര്യകുമാര്‍ യാദവുമായിരുന്നു ക്രീസില്‍. മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റര്‍ ശിഖര്‍ ധവാനാണ് പുറത്തായത്. പരമ്ബരയില്‍ ആദ്യമത്സരം ജയിച്ച കീവീസ് മുന്നിലാണ്.