പാകിസ്താന് എഫ്-16 വിമാനം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തെ എതിര്‍ത്ത് ഇന്ത്യ

single-img
11 September 2022

പാകിസ്താന് എഫ്-16 വിമാനം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തെ എതിര്‍ത്ത് ഇന്ത്യ. എഫ് 16 നല്‍കാനുള്ള തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം ഇന്ത്യ അമേരിക്കയെ അറിയിച്ചു.

അനവസരത്തില്‍ അനുചിതമായ തീരുമാനമെന്ന് ഇന്ത്യ പ്രതികരിച്ചു. 2018 ല്‍ ട്രമ്ബ് ഭരണകൂടം പാകിസ്താന് സൈനിക സഹായങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെച്ച നടപടി പിന്‍വലിച്ചാണ് എഫ് 16 നല്‍കുന്നത്.

ഇന്ത്യയുമായുള്ള അമേരിക്കയുടെ ധാരണപ്രകാരവും അഫ്ഗാനിലെ താലിബാന്‍ ശക്തിപ്രാപിക്കുന്നതുമാണ് ട്രംപിനെ പാകിസ്താനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. അഫ്ഗാനില്‍ താലിബാന്‍ ശക്തിപ്രാപിക്കുന്നതിന് മുന്നേ താവളം ഒഴിയാന്‍ തീരുമാനിച്ച ട്രംപ് പാകിസ്താനില്‍ ഒരു സൈനിക താവളമെന്ന ആശയം മുന്നോട്ട് വെച്ചതിനെ പാകിസ്താന്‍ ഒരിക്കലും അംഗീകരിച്ചിരുന്നുമില്ല.

പാകിസ്താന്‍ വിമാനങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന സംശയമാണ് ട്രംപിനെ മാറിചിന്തിപ്പിച്ചത്. ഇന്ത്യയും പാക് സൈന്യവും ഭീകരരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ബൈഡന്‍ ഭരണകൂടം പാകിസ്താന് വിമാനങ്ങള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. 450 മില്യണ്‍ വിലവരുന്ന വിമാനങ്ങളാണ് പാകിസ്താന് നല്‍കുന്നത്.