ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യമാകണം ഇന്ത്യ: മന്ത്രി ഗണേഷ് കുമാർ

26 January 2024

ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യമാകണം ഇന്ത്യ എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ജനാധിപത്യം ഇതുവരെയും കാത്ത് സൂക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. അയല്‍രാജ്യങ്ങളില്‍ പോലും ജനാതിപത്യം ഇല്ലാതായി. എന്നിട്ടും ഇന്ത്യ ഇത്രയും നാള്‍ മതേതരത്വം കാത്തുസൂക്ഷിച്ചുവെന്നും ഗണേഷ് കുമാർ കൊല്ലത്ത് റിപ്പബ്ലിക് ദിന പരേഡ് സ്വീകരിച്ച് സംസാരിക്കവേ പറഞ്ഞു.
ഭരണഘടനയാണ് ഇന്ത്യയുടെ ശക്തി. മതേതരത്വം എന്ന അടിസ്ഥാന തത്വത്തിൽ കെട്ടിപ്പൊക്കിയതാണ് രാജ്യം. ദാരിദ്ര്യ നിർമാർജനം ഓരോ പൗരന്റെയും കടമയാണ്. സാമൂഹിക നീതി ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യം ആണ്. ഭരണഘടന വ്യകതി താല്പര്യങ്ങൾക്കോ സ്വാർത്ഥ താല്പര്യങ്ങൾക്കോ വേണ്ടി ഉപയോഗിക്കേണ്ടതല്ല എന്നും മന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.