ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍

single-img
9 October 2022

റാഞ്ചി: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍ . ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

അതേസമയം പരമ്ബര നേട്ടമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.

വിജയത്തില്‍ കുറഞ്ഞത് ഒന്നും ഇന്ന് ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നില്ല. ആദ്യ മത്സരത്തിലെ തോല്‍വി ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കും. കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ് നിരയുടെ പ്രകടനം ആശങ്കയാണ്.സഞ്ജു ഒഴിച്ചാല്‍ രണ്ടക്കം കണ്ട മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ കുറവ്.ബോളിങ് നിരയുടെ പ്രകടനവും ആശങ്കയാണ് സമ്മാനിക്കുന്നത്.പേസര്‍ ദീപക് ചഹാറിന്‍റെ പരിക്കും ടീമിന് പ്രതിസന്ധിയാണ്.ചഹാറിന് പകരം ഇന്ന് മുകേഷ് കുമാറിന് അവസരം ലഭിച്ചേക്കും.ഏകദിന പരമ്ബര നേട്ടമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം വയ്ക്കുന്നത്.ബാറ്റിങ് നിരയില്‍ നായകന്‍ ബവുമ ഒഴിച്ച്‌ എല്ലാ താരങ്ങളും ഫോമിലാണ്. ബോളിങ് നിര കാര്യമായി അടിവാങ്ങുന്നുണ്ട്.എന്നാല്‍ റബാദയും എന്‍ഗിഡിയും വിക്കറ്റുകള്‍ നേടുന്നത് പ്രതീക്ഷയാണ്. റാഞ്ചിയില്‍ മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.