കൊവിഡ് പകർച്ച വ്യാധിയുടെ നിയന്ത്രണത്തിലൂടെ ഇന്ത്യ ലോകത്തെ അമ്പരപ്പിച്ചു: ആദിത്യനാഥ്

single-img
10 December 2022

കൊവിഡ് പകർച്ച വ്യാധി തടയുന്നതിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള ഇടപെടൽ ലോകത്തെ അത്ഭുതപ്പെടുത്തിയെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിൽ മഹാറാണ പ്രതാപ് ശിക്ഷാ പരിഷത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇച്ഛാശക്തിയോടും വെല്ലുവിളികളെ നേരിടാനുള്ള ഇടപെടൽ നടത്തി. വൈറസിനെ പ്രതിരോധിക്കാൻ മികച്ച മാനേജ്മെന്റ് നടത്തി, അതോടൊപ്പം വികസനവും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. മാത്രമല്ല ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങുന്നില്ല- യോഗി ആദിത്യനാഥ് പറഞ്ഞു.

മാത്രമല്ല ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച മസ്തിഷ്ക ജ്വരത്തിനുള്ള വാക്സിനും, 135 കോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുന്നത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.