15 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: നിർമല സീതാരാമൻ


ഇനിവരുന്ന പതിനഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി തീരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി പൊതു ചടങ്ങിൽ പങ്കെടുക്കവെയാണ് ധനമന്ത്രി ഈ പരാമർശം നടത്തിയത്.
ഇപ്പോൾ ലോകരാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുവെന്ന് നിർമ്മല സീതാരാമൻ അവകാശപ്പെട്ടു. ഇന്ത്യ സമീപകാലത്തായി ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത് ധമന്ത്രി ചൂണ്ടിക്കാട്ടി.
ഇനി വരുന്ന 10 മുതൽ 15 വർഷത്തിനുള്ളിൽ രാജ്യം, ആഗോളതലത്തിൽ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. ഇതോടൊപ്പം തന്നെ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പ്രാധാന്യം യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി ധനമന്ത്രി പങ്കുവെച്ചിരുന്നു. “ഒരു വിശ്വസ്ത പങ്കാളിയെന്ന നിലയിൽ യുഎസുമായുള്ള ബന്ധത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നു..” എന്ന് നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു.