ടി-20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും
ടി-20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടില്‍ അഡലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം 1.30നാണ് ആരംഭിക്കുക.
ബംഗ്ലാദേശിനെ വീഴ്ത്താനായാല്‍ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനു പകരം ഋഷഭ് പന്ത് കളിച്ചേക്കും. കളി ഭാഗികമായെങ്കിലും മഴ മുടക്കാനുള്ള സാധ്യതയുമുണ്ട്.
സൂപ്പര്‍ 12ല്‍ ഇതുവരെ 3 മത്സരം കളിച്ച ഇന്ത്യ രണ്ടെണ്ണത്തില്‍ വിജയിച്ച് 4 പോയിന്‍്റുമായി ഗ്രൂപ്പ് രണ്ടില്‍ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്‍്റുള്ള ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്ന് രണ്ടെണ്ണം വിജയിച്ച ബംഗ്ലാദേശ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യക്കും ബംഗ്ലാദേശിനും ഒരേ പോയിന്‍്റാണെങ്കിലും മികച്ച റണ്‍ നിരക്കാണ് ഇന്ത്യയെ രണ്ടാം സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്.