സെഞ്ചുറിയുമായി ശ്രേയസ് അയ്യർ; മികച്ച പിന്തുണയുമായി ഇഷാൻ; ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം
ഇന്ന് റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 279 റൺസ് വിജയലക്ഷ്യത്തെ ഇന്ത്യ ശ്രേയസ് അയ്യരുടെ രണ്ടാം ഏകദിന സെഞ്ചുറിയുടെ ബലത്തിൽ മറികടന്നു. ഇഷാൻ കിഷന്റെ ഉജ്ജ്വലമായ 93 റൺസുംഇന്ത്യൻ വിജയത്തിന് അടിത്തറപാകി. സഞ്ജു സാംസണ്‍ 36 പന്തില്‍ പുറത്താവാതെ 30 റൺസുമായി പുറത്താവെ നിന്നു ഇതോടെ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ടീം മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാക്കി.
ഇന്ത്യ ഓപ്പണർമാരായ ശിഖർ ധവാനെയും ശുഭ്മാൻ ഗില്ലിനെയും നഷ്ടപ്പെട്ട ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 48 എന്ന നിലയിലായിരുന്നു, എന്നാൽ അയ്യരും കിഷനും തമ്മിലുള്ള 161 റൺസിന്റെ കൂട്ടുകെട്ട് 25 പന്തുകൾ ശേഷിക്കെ ഇന്ത്യയെ മത്സരം ജയിക്കാൻ സഹായിച്ചു.
നേരത്തെ, എയ്ഡൻ മാർക്രം (79), റീസ ഹെൻഡ്രിക്‌സ് (74) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുത്തത്. മുഹമ്മദ് സിറാജ് 10 ഓവറിൽ 38 റൺസിന് 3 വിക്കറ്റ് വീഴ്ത്തി, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.