ലെബനന് മരുന്നുകൾ ഉൾപ്പെടെ 11 ടൺ മെഡിക്കൽ സഹായവുമായി ഇന്ത്യ

single-img
18 October 2024

ഇസ്രായേലിൽ നിന്നുള്ള ആക്രമണം നേരിടുന്ന ലെബനനിലേക്ക് 33 ടൺ അവശ്യ മെഡിക്കൽ വസ്തുക്കൾ അയച്ച് ഇന്ത്യ. ലെബനൻ്റെ ഇപ്പോഴത്തെ ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കൽ സംവിധാനങ്ങൾ നൽകിയത്. 11 ടൺ വരുന്ന സാധനങ്ങൾ ഇന്ന് കയറ്റി അയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കുള്ള മരുന്നുകൾ, നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുകൾ, ആൻറിബയോട്ടിക്കുകൾ, അനസ്തെറ്റിക്സ് എന്നിവയുൾപ്പെടെയാണ് ഇന്ന് കയറ്റിയയച്ചത്. ഇനിയും കൂടുതൽ മരുന്നുകൾ ഉടൻ കയറ്റിയയക്കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.