ആദ്യ വാരം ഇന്ത്യൻ 2 ആഗോള തലത്തിൽ നേടിയത് 111 കോടി രൂപ

single-img
16 July 2024

ശങ്കർ-കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുക്കിയ ‘ഇന്ത്യൻ’ സിനിമയുടെ സീക്വൽ ‘ഇന്ത്യൻ 2’ വിന് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂ സിനിമയെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന ബോക്സ് ഓഫീസ് കളക്ഷനിൽ നിന്ന് വ്യക്തമാകുന്നത്.

സിനി ട്രാക്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആദ്യ വാരം ഇന്ത്യൻ 2 ആഗോള തലത്തിൽ 111 കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് 36.0 കോടി, കർണാടകയിൽ നിന്ന് 7.5 കോടി, കേരളത്തിൽ നിന്ന് 4.2 കോടി, ആന്ധ്രാ പ്രദേശിൽ നിന്ന് 19.75 കോടി, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 5.0 കോടി എന്നിങ്ങനെയായി ഇന്ത്യയിൽ നിന്ന് മാത്രം 72.5 കോടി ഇന്ത്യൻ 2 സ്വന്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം , ജിസിസി രാജ്യങ്ങളിൽ നിന്ന് 38.5 കോടിയും സ്വന്തമാക്കിയിട്ടുണ്ട്.