ഇന്ത്യൻ ക്രിക്കറ്റ് ടീം പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചു

single-img
14 January 2023

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ടീം ഇന്ത്യയുടെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘു എന്നിവർ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി.

ക്ഷേത്രത്തിലെത്തിയ കളിക്കാർ പരമ്പരാഗത വസ്ത്രം ധരിച്ചു ക്ഷേത്രം അധികാരികൾക്കൊപ്പം പോസ് ചെയ്തു. നേരത്തെ 2022 സെപ്റ്റംബറിൽ കെ എൽ രാഹുൽ ക്ഷേത്രം സന്ദർശിച്ചിരുന്നു.

അതേസമയം, ഇതിനോടകം ഗുവാഹത്തിയിലും കൊൽക്കത്തയിലും ജയിച്ച ഇന്ത്യൻ ടീം ഏകദിന പരമ്പര സ്വന്തമാക്കി. ജനുവരി 15 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ നേരിടുമ്പോൾ ഏകദിന പരമ്പര ക്ലീൻ സ്വീപ്പ് ചെയ്യാനാണ് ഇന്ത്യ ശ്രമിക്കുന്നത്.