ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്‌സര്‍ പട്ടേല്‍ വിവാഹിതനായി

single-img
27 January 2023

പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്‌സര്‍ പട്ടേല്‍ വിവാഹിതനായി. ഗുജറാത്തിലെ വഡോദരയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ന്യൂട്രീഷ്യനിസ്റ്റും ഡയറ്റീഷ്യനുമായ മേഹ പട്ടേല്‍ ആണ് വധു. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

ദീർഘകാലമായുള്ള പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ ജനുവരിയില്‍ ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. വിവാഹത്തിന് മുന്നോടിയായി താരം ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ കളിച്ചിരുന്നില്ല. വിവാഹ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

https://twitter.com/Meha2026/status/1618869913413877762